Puthuppady: താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് ഏത് നേരവും മറിഞ്ഞു വീഴാവുന്ന തരത്തിൽ നിരവധി മരങ്ങൾ അപകട ഭീഷണി സൃഷ്ട്ടിച്ച് നിലകൊള്ളുന്നുണ്ടെന്നും അത് പെട്ടെന്ന് മുറിച്ച് നീക്കണമെന്നും പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങൾ ദിനേനെ കടന്നു പോവുന്ന ചുരത്തിൽ അപകടം ഉണ്ടാവുന്നതിന് മുമ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഫോറസ്റ്റ് വിഭാഗത്തിന് യൂത്ത് ലീഗ് കത്ത് നൽകിയിട്ടുണ്ട്.ഏഴാം വളവിൽ ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തിലുള്ള മരങ്ങൾ ഗുരുതര ഭീഷണി ഉയർത്തുന്നതാണ്. യൂത്ത് ലീഗ് യോഗത്തിൽ കെ.പി സുനീർ, ഷംസീർ, കെ.ടി ഷമീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, അർഷാദ്, മുനീർ, മഹറലി, സിറാജ്, ഷംനാദ്, ഫൈസൽ, യഹ്ക്കൂബ്, ഷിഹാബ്, ഷഫീഖ്, അബ്ദുറഹിമാൻ, അലി എന്നിവർ പങ്കെടുത്തു.
The Puthuppady Panchayat Muslim Youth League has urged authorities to urgently remove dangerously unstable trees along the Thamarassery Churam, particularly near the seventh hairpin bend. They warned that these trees could fall at any time, posing a major accident risk on a route used by thousands of vehicles daily. A formal complaint was submitted to the Forest Department, and the demand was raised during a Youth League meeting attended by several local leaders.