45 വർഷം മുമ്പുള്ള പക, തൊഴിലുറപ്പിന് പോയ വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

hop thamarassery poster
Thamarassery: തച്ചംപൊയിൽ പുളിയാറ ചാലിൽ വെച്ചാണ് സംഭവം. പുളിയാറ ചാലിൽ മൊയ്തീൻകോയ (72)നാണ് മർദ്ദനമേറ്റത്. 45 വർഷം മുമ്പ് മൊയ്തീൻകോയയും, അന്ന് അയൽപക്കത്ത് താമസിച്ച അസീസ് ഹാജിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അന്നു നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നിട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു.
ഇന്നലെ മറ്റു തൊഴിലാളികൾക്കൊപ്പം മൊയ്തീൻ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് പോയിരുന്നു. തൊഴിലാളികൾ ജോലി ചെയ്യുന്ന സമയത്ത് അസീസ് ഹാജി സ്ഥലത്ത് വന്നിട്ടുണ്ടായിരുന്നില്ല.
എന്നാൽ ജോലിക്കാരുടെ കൂടെ മൊയ്തീൻകോയ ഉണ്ടെന്ന് അറിഞ്ഞ അസീസ് ഹാജി തൊഴിലുറപ്പു പദ്ധതിയുടെ മാറ്റ് ആയ സുഹറയെ വിളിച്ച് മൊയ്തീൻകോയയെ തൻ്റെ പറമ്പിൽ കയറ്റരുത് എന്ന് ആവശ്യപ്പെട്ടു:

ഇതേ തുടർന്ന് ഇന്ന് അസീസ് ഹാജിയുടെ പറമ്പിൽ പോകാതെ മറ്റൊരു സ്ഥലത്തേക്കാണ് മൊയ്തീൻ കോയയെ ജോലിക്ക് നിയോഗിച്ചത്. ഇവിടേക്ക് പോകുന്ന അവസരത്തിൽ റോഡിൽ കാത്തിരിക്കുകയായിരുന്ന അസീസ് ഹാജി മൊയ്തീൻ കോയയെ വിളിച്ചു വരുത്തി റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. നിലത്തു വീണ മൊയ്തീൻകോയയെ വടി ഉപയോഗിച്ച്  ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.

ബഹളം കേട്ട് ഓടിയെത്തിയ സ്ത്രീകൾ അടക്കമുള്ള മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ട് പിടിച്ചു മാറ്റുകയും, പിന്നീട് വീട്ടുകാർ എത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം. താമരശ്ശേരി പോലീസിൽ പരാതി നൽകി.

 

 


A 72-year-old man, Moitheen Koya, was allegedly assaulted in Thamarassery by Azeez Haji over a decades-old boundary dispute dating back 45 years. The incident occurred while Koya was engaged in employment guarantee work. When assigned to another site to avoid conflict, Azeez Haji ambushed him on the roadside and beat him brutally with a stick. Fellow workers and locals intervened, and Koya was hospitalized. Police have received a formal complaint.

i phone xs 2

test