Engapuzha: ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന അനുദിനം കരുത്തേകാം; കരുതലേകാം 21ദിന ചാലഞ്ചുകൾ – ജീവിതോത്സവം 25 പദ്ധതിയുടെ തിരുവമ്പാടി ക്ലസ്റ്റർ തല ഉദ്ഘാടനം ഈങ്ങാപ്പുഴ MGM ഹയർ സെക്കൻഡറി സ്കൂളിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ ഷരീഫ് നിർവഹിച്ചു.
തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതിഷ്. ടി., എംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മേരി ഫിലിപ്പോസ് തരകൻ, പിടിഎ പ്രസിഡൻ്റ് ഫാ.ബിജു വി.ജി, ഹെഡ്മാസ്റ്റർ അനിഷ് ജോർജ്, പ്രോഗ്രാം ഓഫിസർ ബീനാ വർഗിസ്, പുതുപ്പാടി ജിഎച്ച്എസ് പ്രോഗ്രാം ഓഫിസർ സിബിൻ ആൻ്റണി, ആൻ ചാക്കോ, അനൻ ഷിജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
കൗമാരക്കാരായ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയായി പ്രസരിപ്പിക്കാനും, വിദ്യാർത്ഥികളുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്യാനും ലക്ഷ്യമിട്ട് 21 ദിവസം നടപ്പിലാക്കുന്ന പദ്ധതികളാണ് ജീവിതോത്സവം 2025.
The Thiruvambady cluster-level inauguration of the NSS initiative Jeevithotsavam 2025 – 21-Day Challenges was held at MGM Higher Secondary School, Engapuzha. The program, inaugurated by Puthuppadi Grama Panchayat President Najmunnisa Shareef, aims to nurture creativity, channel the energy of adolescent students, and support their holistic personality development. Various educational leaders and NSS coordinators participated in the event.














