Thiruvambady: തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘താജ്താരെ മദീന ഇശൽ വിരുന്ന് ഇന്ന്’ വൈകുന്നേരം 6:30-ന് തിരുവമ്പാടി ചേപ്പിലംകോട് റോഡിലെ താജ് താരേ മദീന നഗറിൽ നടക്കും.
ദഫ്മുട്ടാചാര്യനും മലബാർ സെന്റർ ഫോക്ലോർ സ്റ്റഡീസ് ഡയറക്ടറും കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഖവ്വാലി, ദഫ്മുട്ട്, അർബന നഅത്ത്, രിഫാഈയ്യ നശീദ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഗായകരായ നിയാസ് കാന്തപുരം, മുഹമ്മദ് റസ, മജീദ് ഓമാനൂർ, സെഫ്വാൻ പൂക്കിപറമ്പ് എന്നിവർ വിവിധ ഇശലുകൾ അവതരിപ്പിക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തിരുവമ്പാടി ടൗൺ മസ്ജിദ് മുൻ ഖാസി അലവി ഫൈസി വെള്ളില ഉദ്ഘാടനം ചെയ്യും. മുനവ്വിറുൽ ഇസ്‌ലാം മദ്രസ മുൻ പ്രധാനാധ്യാപകൻ മമ്മിക്കുട്ടി മുസ്‌ലിയാർ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. നിരവധി പേർക്ക് ഇരിക്കാവുന്ന പ്രത്യേകം സജ്ജമാക്കിയ താജ് താരേ മദീന നഗറിൽ നടക്കുന്ന ഈ ഇശൽ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
A grand Ishal Feast named Tajthare Madeena will be held today at 6:30 PM in Thiruvambady, featuring Qawwali, Daffmuttu, Na’ath, and Nasheeds led by Dr. Koya Kappad. Several renowned singers will perform, MLA Linto Joseph will be the chief guest, and many dignitaries will attend. The event will take place at Taj Thare Madeena Nagar, prepared to host a large audience.