Kozhikode: തിരുവണ്ണൂരിൽ പഴയ വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ അറുമുഖൻ ആണ് മരിച്ചത്.
മീന വിജയൻ്റെ വീട്ടിൽ ഉണ്ടായിരുന്ന പഴയ വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെയായിരുന്നു അപകടം. സ്ലാബ് തലയിൽ വീണ് അറുമുഖൻ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയ്ക്ക് കാലിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് തന്നെയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
At Thiruvannur, Kozhikode, a Tamil Nadu native worker named Arumughan died instantly when a slab fell on him during the demolition of an old water tank at a residence. Another worker suffered leg injuries and was hospitalized.