Kodanchery: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി ” റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമാല അൽഫോൻസാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അൽഫോൻസാ പകൽ വീട്ടിൽ ലോക വയോജന ദിനം ആഘോഷിച്ചു. ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പകൽവീട് സെക്രട്ടറി മേഴ്‌സി കായിത്തറ സ്വാഗതം പറഞ്ഞു. സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സർവീസ് കേരള സ്റ്റേറ്റ് പ്രസിഡന്റ് ജയരാജ് അനുഗ്രഹ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയ്, ആശ വർക്കർ കാഞ്ചന ഷാജി, രജനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജയരാജ് അനുഗ്രഹ യുടെ നേതൃത്വത്തിൽ മുതിർന്ന വയോജനങ്ങളെ ആദരിച്ചു. പകൽ വീട് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ചടങ്ങിൽ പകൽ വീട് പ്രസിഡന്റ് സുകുമാരൻ നന്ദി അർപ്പിച്ചു.
World Elders’ Day was celebrated in Kodanchery through a joint initiative of Arm of Hope Charitable Trust and the Alphonsa Day Care Centre. The event, inaugurated by Panchayat Vice President Jameela Azees and presided over by Fr. Paul Maria Peter, honored senior citizens and featured cultural performances. Greetings were shared by health and community representatives, and the program concluded with a vote of thanks by President Sukumaran.