അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
അതേസമയം, വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റുപരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
The All India Muslim Personal Law Board has postponed its Bharat Bandh, originally scheduled for Friday, against the Waqf Amendment Act. The bandh was deferred out of respect for upcoming religious celebrations of other communities. A new date will be announced later, but the Board confirmed that its protests and related programs will proceed as planned.














