ഭവാനി സംഗീത കോളേജ് Balussery യിലെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

hop thamarassery poster

Balussery: ഈ വർഷത്തെ നവരാത്രി സംഗീതോത്സവം പ്രശസ്ത കർണാടക സംഗീതജ്ഞനും ഭവാനി സംഗീത കോളേജ് ഡയറക്ടറുമായ ശ്രീ. ഹരിപ്പാട് കെ.പി.എൻ പിള്ള സാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. വി.സി ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീകുമാർ എം.എൻ സ്വാഗതവും കൃഷ്ണൻകുട്ടി നായർ കാന്തപുരം ആശംസ പ്രസംഗവും അജിത് ഭവാനി നന്ദിയും പറഞ്ഞു.

തുടർന്ന് കോളേജ് അങ്കണത്തിൽ വെച്ച് വിദ്യാർത്ഥികളുടെ സംഗീതാലാപനവും സീനിയർ വിദ്യാർത്ഥികളുടെ സംഗീതക്കച്ചേരിയും അരങ്ങേറി. പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഗാനമേളയും നടന്നു. ഒക്ടോബർ 2ന് വിജയദശമി നാളിൽ രാവിലെ 8 മണി മുതൽ വിദ്യാരംഭവും പുതിയ ക്ലാസിലേക്കുള്ള പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്.

 

 


Bhavani Music College, Balussery, launched its annual Navaratri Music Festival with an inaugural ceremony led by Carnatic musician Sri. Harippad K.P.N. Pillai. The event featured student performances, senior music concerts, and a film song musical evening. The festival will culminate on October 2 with Vidyarambham and new class admissions.

i phone xs 2

test