Kodanchery ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

hop thamarassery poster
Kodanchery: OISCAനെല്ലിപ്പൊയിൽ ചാപ്റ്റർ ഗാന്ധിജയന്തി ദിനം വിപുലമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുടെ മഹത്വം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണമാണ് ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതം എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയെ മനോഹരമാക്കുന്ന പൂച്ചെടികളെ വെട്ടി വൃത്തിയാക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയിൽ നിന്നും മീൻമുട്ടി ജംഗ്ഷൻ വരെ നട്ടിരിക്കുന്ന ഫല വൃക്ഷങ്ങൾക്കും വളമിടുകയും ചെയ്തു. നെല്ലിപ്പൊയിൽ OISCA ചാപ്റ്റർ പ്രസിഡൻറ് ശ്രീ സാബു അവണൂർ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി ജിനേഷ് കുര്യൻ, വൈസ് പ്രസിഡണ്ട് മനോജ് ടി കുര്യൻ, മെമ്പർമാരായ സണ്ണി തടത്തിൽ, ഷെല്ലി കുന്നേൽ, സ്കറിയ പടിഞ്ഞാറ്റ മുറിയിൽ, റോയ് ഊന്നുകല്ലേൽ, ബിനോയ് തുരുത്തിയിൽ, ജോയ് എംബ്രയിൽ,  ജോസ് പരത്തിമല, ജിജി കേഴപ്ലാക്കൽ, അനൂപ് മുണ്ടിയാങ്കൽ, കുര്യൻ കുഴിയിൽ, വിൽസൺ തറപ്പേൽ, സന്തോഷ് മണ്ണാറോട്, തുടങ്ങിയവർ പങ്കെടുത്തു.

 

 


The OISCA Nellippoyil Chapter observed Gandhi Jayanti with an extensive environmental program in Kodanchery. Activities included cleaning the Nellippoyil market and its surroundings, trimming ornamental plants, and fertilizing fruit trees planted along the route from Nellippoyil market to Meenmuttu junction. The initiative, highlighting Gandhi’s ideals of cleanliness and environmental care, was led by President Sabu Avanoor with active participation from office bearers and community members.

i phone xs 2

test