Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പോത്തുകുട്ടി വളർത്തൽ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്,പഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, ബോബി ഷിബു,കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി.പി.ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്, മിനി പി കെ തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിലെ 140 ഗുണഭോക്താക്കൾക്ക് പതിനാറായിരം രൂപ വിലമതിക്കുന്ന ഓരോ പോത്തിൻ കുട്ടി വീതം സബ്സിഡി നൽകി വിതരണം ചെയ്യുന്നതാണ് പദ്ധതി.
Koodaranji Grama Panchayat launched its 2025–26 goat rearing distribution program. Panchayat President Adarsh Joseph inaugurated the event, with Vice President Mary Thankachan presiding. Officials and members, including the veterinary surgeon and livestock inspector, participated. Under the scheme, 140 beneficiaries will each receive a goat worth ₹16,000 with subsidy assistance.














