Thamarassery: പ്ലസ് ടു അനുവധിക്കുന്നതില്‍ മലബാറിനോട് കാണിക്കുന്ന അവഗണക്കെതിരെ സമര രംഗത്തുള്ള യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റില്‍.
പുതുപ്പാടിയില്‍ കൈതപ്പൊയില്‍ യുപി സ്കൂള്‍ ഉദ്ഘാടന ചടങ്ങിനെത്തിയ വിദ്യഭ്യാസ മന്ത്രിയെ Engapuzha യില്‍ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാകമ്മറ്റിയംഗം കെപി സുനീര്‍, പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നംഷിദ്, സെക്രട്ടറി കെസി ഷിഹാബ്, വികെ ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്.
അതേ സമയം മുക്കത്ത് പരിപാടിയില്‍ മന്ത്രി പങ്കെടുക്കുന്നതിന്റെ മുന്നോടിയായി എംഎസ് എഫ് മണ്ഡലം നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മണ്ഡലം പ്രസിഡന്റ് ഹര്‍ഷിദ് നൂറാംതോട് അടക്കമുള്ള നേതാക്കളേയാണ് കരുതല്‍ തടങ്കലിലാക്കിയത്.