Thiruvananthapuram: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള Supplementary allotment പ്രസിദ്ധീകരിച്ചു. ഇന്ന് മുതൽ പ്രവേശനം നേടാം.
സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്സ് എന്ന ലിങ്കിലെ കാൻഡിഡേറ്റ് ലോഗിനിൽ രജിസ്റ്റർ ചെയ്ത് ഫോൺ നമ്പറും പാസ് വേഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാനും കഴിയും.
സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടിയിട്ടില്ലെങ്കിൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും. www.admission.dge.kerala.gov.in ലെ ഹയർസെക്കൻഡറി (വൊക്കേഷണൽ) അഡ്മിഷൻ എന്ന പേജിൽ അലോട്ട്മെന്റ് വിവരം ലഭിക്കും.