Narikkuni: മണിപ്പൂരിൽ നടക്കുന്ന കലാപത്തിനും അക്രമത്തിനും ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനും എതിരെ എസ്. എഫ്. സി. ടി. എസ്. എ. ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് കമ്മറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ശ്രീ. ഷിയോലാൽ, കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ. ഷമീർ കെ, യൂണിറ്റ് സെക്രട്ടറി ശ്രീ. വിപ്ലവദാസ്,ശ്രീ. പ്രജീഷ് ലാൽ,ശ്രീമതി. ദിവ്യ, ശ്രീകല സി, ശ്രീ. സുധാകരൻ, ശ്രീ. ശശികുമാർ,എന്നിവർ സംസാരിച്ചു.