Balussery: വ്യാപാരിയെ ലഹരിസംഘം ആക്രമിച്ചതായി പരാതി. Balussery കൈരളി റോഡിലെ റോയൽ ഹാർഡ് വേർസ് ഉടമ അരവിന്ദനെയാണ് (59) വീട്ടിലേക്ക് വരുന്ന വഴി തിങ്കളാഴ്ച രാത്രി എഴിന് ലഹരി സംഘം ആക്രമിച്ചത്.
അരവിന്ദന്റെ വീട്ടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ രാപകൽ ഭേദമന്യേ ലഹരി സംഘം മദ്യപാനവും മറ്റു ലഹരി ഉപയോഗവുമായി തമ്പടിക്കുന്നുണ്ട്.
ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അക്രമത്തിൽ പരിക്കേറ്റ അരവിന്ദനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Balussery പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.