Engapuzha: മാർച്ച് 14 സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ സി ഐ ടി യു കർഷക സംഘം കെ എസ് കെ ടി യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ Engapuzha യിൽ സ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ “ഫ്രീഡം വിജിൽ ” സംഘടിപ്പിച്ചു.
സി ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എം ഇ ജലീൽ വായിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി ടി സി വാസു, കെ സി വേലായുധൻ, ടി എ മൊയ്തീൻ, സി കെ മുഹമ്മദലി, ലാലി ജോസ് കണ്ണന്താനം, ഏ പി ദാസൻ, പി ആർ രാകേഷ്, ജിൽസൺ ജോൺ, ശിഹാബ് അടിവാരം, വി വി ജോൺ എന്നിവർ സംസാരിച്ചു. ബേബി ചാക്കോ സ്വാഗതവും സാലിഫ് കെ എ നന്ദിയും പറഞ്ഞു.