Kozhikode: Estatemukk-Thalayad റോഡില്‍ അപകടങ്ങള്‍ തുടരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പണി പൂര്‍ത്തിയായ Estatemukk-Thalayad റോഡിന്റെ ഇരു വശവും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാര്‍ ചെയ്യാതെ വെറും മണ്ണ് മാത്രം നിരത്തിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്.
ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ നിന്നും സൈഡിലേക്ക് ഇറക്കുമ്ബോള്‍ താഴ്ന്നു പോയി അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. കക്കയം ഡാമിലേക്കും, കൂരാച്ചുണ്ടിലേക്കുമടക്കമുള്ള നിരവധി പ്രദേശങ്ങളിലേക്കുള്ള ആളുകളും, വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളും പോവുന്ന പ്രധാന റോഡാണിത്.
ഏതാനും മാസം മുൻപ് കക്കയം-കോഴിക്കോട് റൂട്ടിലോടുന്ന അക്സ ബസ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കാനായി റോഡില്‍ നിന്ന് ഇറങ്ങി റോഡിന്റെ വശത്തെ കുഴിയില്‍ അകപ്പെട്ട് അപകടം സംഭവിച്ചിരുന്നു. ഏകദേശം 80000 രൂപയുടെ നഷ്ടമുണ്ടായതായി ബസ് ഉടമ പറഞ്ഞു. അപകടമുണ്ടായപ്പോള്‍ റോഡിന്റെ ഇരുവശവും ക്വാറി വേസ്റ്റ് ഉപയോഗിച്ചു നിരത്തിയിരുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴിയുള്ള കെ എസ് ആര്‍ ടി സി ബസിന്റെ മുൻഭാഗം വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ താഴ്ന്നു. 2 മാസം മുൻപ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി വീണ്ടും റോഡ് വെട്ടിപ്പൊളിച്ചു. എത്രയും വേഗം റോഡിന്റെ ഈ അവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.