Thamarassery: Thamarassery നഗരത്തിൽ റോഡ് കയ്യേറിയവരേയും, വഴിയോര കച്ചവടക്കാരേയും ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തവരെയാണ് ഇന്ന് ഒഴിപ്പിച്ചത്.
Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, അയ്യൂബ് ഖാൻ, അസി.സെക്രട്ടറി അശോകൻ, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, ഉദ്യോഗസ്ഥരായ ജോർലിൻ, വിജേഷ്, താമരശ്ശേരി എസ് ഐ ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.