Engapuzha: പുതുപ്പാടി ഗ്രാമപഞ്ചായത്ത് (10/10/2023) ഇന്നു മുതൽ ഈങ്ങാപ്പുഴ ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു.സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ തന്നെ പാര്‍ക്കിങ് സൗകര്യം ഒരുക്കി പഞ്ചായത്ത്
1 . Engapuzha ബസ് സ്റ്റാൻഡിൽ കയറേണ്ട മുഴുവൻ ബസ്സുകളും രാവിലെ 7 മുതൽ രാത്രി 8 വരെ നിർബന്ധമായും സ്റ്റാൻഡിൽ കയറ്റേണ്ടതാണ്. NH നു സൈഡിൽ, ബസ് സ്റ്റാൻഡിന് എതിർ വശത്ത് ഈ സമയങ്ങളിൽ ഇത്തരം ബസ്സുകൾ നിർത്തുന്നത് പിഴ ഈടാക്കുന്നതാണ്.
2 . Engapuzha Bus Stand കിണറിനു വലതു വശത്തു സ്റ്റാൻഡിൽ ഹാൾട്ടിങ് ഉള്ള ബസ്സുകൾക്കും, ഇടത് വശത്തു
സ്റ്റാൻഡിൽ ഓട്ടോറിക്ഷക്കും മാത്രമാണ് പാർക്കിങ് അനുവദനീയം . മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ
പാടുള്ളതല്ല
3. ബസ് സ്റ്റാൻഡിനുള്ളിൽ യാതൊരു പ്രൈവറ്റ് വാഹനങ്ങളും(ടൂ വീലർ ഉൾപ്പടെ ) പാർക്ക് ചെയ്യാൻ പാടുള്ളതല്ല .