Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, അപ്പു കോട്ടയിൽ, ലിസി സണ്ണി, മഞ്ജു ഷിബിൻ, രാധാമണി ദാസൻ, ഷൈനി ബെന്നി, കെ എം ജോസ്, ബീനാ പി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഐ സി ഡി എസ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ, ജാഗ്രത സമിതി കൗൺസിലർ ഷംസിയ, എന്നിവർ സംസാരിച്ചു.
‘മാനസികാരോഗ്യം എല്ലാവരുടെയും അവകാശമാണ്’ എന്ന വിഷയത്തിൽ കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിസ്റ്റ് ഡോ.ഹർഷ വി, കൗൺസിലർ ശില്പ വി, സൈക്കാട്രിസ്റ്റ് സോഷ്യൽ വർക്കർ രമ്യാരാജ് എന്നിവർ ക്ലാസ്സ് എടുത്തു.
സ്കൂൾ അധ്യാപകർ, ആശാപ്രവർത്തകർ ,അംഗനവാടി വർക്കർമാർ , രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.