Omassery: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ NREG വർക്കേഴ്സ് യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ സംയുക്ത ആഭിമുഖ്യത്തിൽ ഓമശ്ശേരി യിൽ പ്രധിഷേധ പ്രകടനവും യോഗവും നടത്തി.
കെ കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ടി ടി മനോജ്‌കുമാർ അധ്യക്ഷനായി. കെ വി ഷാജി, ഷൈജു എ പി, പി ശിവദാസൻ, ഷീല ഷൈജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി സുരേഷ്, പി കെ രാമൻ കുട്ടി മാസ്റ്റർ, കെ പി മനോജ് എന്നിവർ നേതൃത്വം നൽകി. കെ സി അതൃമാൻ സ്വാഗതവും കമല ചന്തുക്കുട്ടി നന്ദിയും പറഞ്ഞു.