koduvally imagee_cleanup

കൊടുവള്ളി സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ Koduvally പോലീസ് അറസ്റ്റ് ചെയ്തു.

hop thamarassery poster

Koduvally: കൊടുവള്ളി സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ തലവന്‍ മുക്കം മുരങ്ങം പുറായില്‍ ചുടലക്കണ്ടി സി കെ ഷബീർ (36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി പി അരുൺ(26), Koduvally മാനിപുരം പഠിപ്പുരക്കൽ അബ്ദുൾ റഹീം(36) എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

രണ്ട് മാസം മുമ്പ് സൗദില്‍ നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയില്‍ നിന്ന് അരക്കിലോയോളം സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണ്ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം Omassery അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

ഈ മാസം എട്ടിന് രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ തമിഴ്‌നാട്ടിലേക്ക് കടന്ന സംഘത്തെ തേടി Koduvally ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടെങ്കിലും പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീര്‍ നാട്ടിലേക്ക് തിരിച്ചു.

അന്വേഷണ സംഘം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ Kodanchery ഭാഗത്തുവെച്ച് ശബീറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ കൂടി പിടികൂടിയത്.

ഷബീറിന്റെ സഹോദരന്‍ ഷക്കീല്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. സംസാരിക്കാനെന്ന വ്യാജേനെ കാറില്‍ കയറ്റുകയും മുക്കം ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയാണ് വഴിയില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

Thamarassery ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലകണ്ടിയുടെ മേൽ നോട്ടത്തിൽ കൊടുവള്ളി ഇൻസ്‌പെക്ടർ കേ പ്രജീഷ്, എസ് ഐമരായ അനൂപ് അരീക്കര, പി പ്രകാശൻ, ക്രൈം സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ സപ്നേഷ്, രഞ്ജിത്ത്, എബി ബിനേഷ്, സിൻജിത്ത്, എം അജീഷ്, ഷെഫീഖ് നീലിയാനിക്കൽ, ഷിജു, ജയരാജൻ, ജിനീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നടത്തി പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test