Snehil Kumar Singh Singh has taken charge as District Collector image

Snehil Kumar Singh ജില്ലാ കലക്ടറായി ചുമതലയേറ്റു

hop thamarassery poster

Kozhikode: കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി Snehil Kumar Singh ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

2017 ൽ അസിസ്റ്റന്റ് കലക്ടറായിരുന്ന കാലം മുതൽ Kozhikode തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണ്. ജില്ലയെ മാലിന്യ മുക്ത മാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതു ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു. വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളർച്ചക്കും ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്ന Snehil Kumar Singh ഐടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മീഷണർ, ഫോർട്ട് കൊച്ചി സബ് കലക്ടർ, കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2016 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.

റൂർഖീ ഐ ഐ ടി യിൽനിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിടെക് ബിരുദവും ന്യൂദൽഹി, ജവഹർലാൽ നെഹ്‌റു സർവ കലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. റിട്ട എഞ്ചിനീയർ പ്രവീന്ദ്ര കുമാറിന്റെയും വന്ദനയുടെയും മകനായ സ്‌നേഹിൽകുമാർ സിംഗ്, ഭാര്യ അസ്മിതക്കും എട്ട് മാസം പ്രായമുള്ള മകൾക്കുമൊപ്പമാണ് എത്തിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test