Kattippara: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറിയിലെ എൻ എസ് എസ് ,സ്കൗട്ട് ,ഗൈഡ് യൂണിറ്റുകൾ ,നല്ലപാഠം ക്ലബ് എന്നിവർ KMCT ആശുപത്രിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
സ്കൂൾ മാനേജർ ഫാ.മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മഹേഷ് കെ ബാബു വർഗീസ് നല്ലപാഠം കോഡിനേറ്റർമാരായ ഹണി പോൾ, ഫ്രഡ്‌ലി സ്കറിയ എൻ എസ് എസ് കോ ഓർഡിനേറ്റർ ജസ്റ്റിൻ ജോസ്, സ്കൗട്ട് മാസ്റ്റർ ജോബി ജോസ്, ഗൈഡ് ക്യാപ്റ്റൻ ലിയ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി..