Kattippara: കേരളപ്പിറവിയെ ആഘോഷത്തോടെ വരവേറ്റു മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി എസ് ലെ കുരുന്നുകൾ. വളരെ ശ്രദ്ധേയമായ പ്രോഗ്രാമുകളോട് കൂടിയാണ് കുട്ടികൾ കേരളപ്പിറവിയെ വരവേറ്റത്.
കേരളപ്പിറവി സ്പെഷ്യൽ റേഡിയോ പ്രോഗ്രാം സ്കൂൾ ലീഡർകൂടിയായ RJ ആൻമിയ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിപ്പി രാജുമായി അഭിമുഖം നടത്തി. ഇത് കുട്ടികളിലും അധ്യാപകരിലും ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. കേരളത്തെ വരച്ച് വിവിധ ജില്ലകളെ വിവിധ തരം ചെറു ധാന്യങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
കുട്ടികൾ അസംബ്ലിയിൽ ഭരണ ഭാഷ പ്രതിജ്ഞ ഏറ്റു ചൊല്ലി ചൊല്ലി. സ്കൂൾ മുറ്റത്ത് കേരളത്തിന്റെ മാതൃക കുട്ടികൾ രൂപീകരിച്ചു. വിവിധ ജില്ലകളെ കുറിച്ചുള്ള ചെറു വിവരണങ്ങളും അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു നൽകി. ഇത് കുട്ടികളിൽ ദേശസ്നേഹം വളർത്താനും തന്റെ നാടിനെ കുറിച്ച് അഭിമാനം ബോധം ഉണർത്താനും സഹായികുന്നതാണ് എന്ന് സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി ആശംസകൾ അർപ്പിച്ചു പറഞ്ഞു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടെന്നീസ് കുറ്റിക്കാട്ടുകുഴി,എസ് ആർ ജി കൺവീനർ ബിന്ദു ബെന്നി,എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ അരുൺ കെ ജെ , ബുഷറ സി, ജിതിൻ സജി, സോണിയ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.