Thiruvambady, Sacred Heart Higher Secondary School took Anti-Plastic Pledge and Anti-Plastic Activities image

Thiruvambady, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളും നടത്തി

hop thamarassery poster
Thiruvambady: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെയും നേച്ചർ ക്ലബ്ബിന്റെയും അഭിമുഖത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ലവ് പ്ലാസ്റ്റിക് ക്യാമ്പയിന് തുടക്കം കുറിച്ചു.
പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയും അവ അലക്ഷ്യമായി വലിച്ചെറിയാതെ തരം തിരിച്ച് ശേഖരിച്ച് അധികൃതർക്ക് കൈമാറുമെന്നും തീരുമാനമെടുത്തു . ഈ ലക്ഷ്യത്തോടെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി.
സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും കുട്ടികൾ നീക്കം ചെയ്തു. പ്രവർത്തന ഉദ്ഘാടനം ഹെഡ്മാസ്റ്റർ സജി തോമസ് നിർവഹിച്ചു. സീഡ് കോർഡിനേറ്റർ രാജി കെ ആർ, മിനി തോമസ്, ട്രോയമ്മ വി, അലക്സ് അഭിലാഷ്, അശ്വിൻ അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test