POCSO case against Mallu Traveler Shakir Subhan image

Mallu Traveller ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്

hop thamarassery poster

Kannur: Mallu Traveller എന്നറിയപ്പെടുന്ന പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്. മുന്‍ ഭാര്യയുടെ പരാതിയിലാണ് ധര്‍മടം പോലീസ് പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്.

പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെയാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്.

പ്രായ പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യ ഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവര്‍ ധര്‍മ്മടം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ പോക്‌സോ ചുമത്തിയിരുക്കുന്നത്.

കേസ് ഇരിട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതിനാല്‍ അവിടേക്ക് കൈമാറുമെന്ന് ധര്‍മ്മടം പോലീസ് പറഞ്ഞു. സൗദി യുവതിയുടെ പീഡന പരാതിയില്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test