Thamarassery: നവംബർ 27, 28, 29 തിയ്യതികളിൽ Thamarassery യിൽ നടക്കുന്ന കർഷക കോൺഗ്രസ്സ് സംസ്ഥാന നേതൃ ക്യാമ്പും 29.1.23 ന് വൈകീട്ട് നടക്കുന്ന കർഷക മഹാ സംഗമവും കഴിയുന്നതോടെ കേരളത്തിലെ കർഷക കോൺഗ്രസ്സിന്റെ രൂപവും ഭാവവും മാറുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ പ്രവിൺ കുമാർ അഭിപ്രായപെട്ടു.
സംസ്ഥാന നേതൃ ക്യാമ്പിന്റെയും കർഷക മഹാ സംഗമത്തിന്റെയും സ്വാഗത സംഘത്തിന്റെ പ്രവർത്തനം വിലയിരുത്താൻ DCC യിൽ വിളിച്ചു ചേർത്ത അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് കൊണ്ട് കർഷക സൗഹൃദമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിലക്ക് നിർത്താൻ സമര സംഘടനായായി കർഷക കോൺഗ്രസ്സ് മുന്നിട്ടിറങ്ങുമെന്ന് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ അറിയിച്ചു.
സംഘടക സമിതി വർക്കിംഗ് ചെയർനും കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി സി ഹബീബ് തമ്പി സ്വാഗത സംഘം കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.