Accused in the rape case of cheating Plus Two student's mobile phone arrested image

പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച ബലാത്സംഗ കേസിലെ പ്രതി പിടിയിൽ

hop thamarassery poster

Kozhikode: പ്ലസ് ടു വിദ്യാര്‍ഥിയുടെ Mobile Phone തട്ടിപ്പറിച്ച കേസിലെ പ്രതി പിടിയിലായി. ആലപ്പുഴ തിരുമല ഭാഗം കളത്തില്‍ ഹൗസില്‍ വിഷ്ണു ശ്രീകുമാറിനെ (33) യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിലും ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസുകളില്‍ പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വിഷ്ണു ശ്രീകുമാറിനെതിരെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. പ്രതിയില്‍ നിന്നും എയര്‍ഗണും കത്തിയും കണ്ടെടുത്തു. സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ പതിനൊന്നിന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അപ്‌സര തിയേറ്ററിന് സമീപം വെച്ച് പ്രതി വിഷ്ണു മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് ഇയാൾ ഏറണാകുളത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത ശേഷം കടന്നു കളഞ്ഞത്. ഇതിന് ശേഷം കഴിഞ്ഞ 7 ന് ഏറണാകുളം സെന്‍ട്രല്‍ പൊലീസ് പരിധിയില്‍ നിന്ന് മോഷ്ടിച്ച ഡ്യൂക്ക് ബൈക്കിലാണ് പ്രതി കോഴിക്കോട്ടെത്തിയത്. ഈ സംഭവങ്ങളില്‍ പ്രതിക്കു വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test