Thamarassery: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവും. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച പത്തു മണിക്ക് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും.
രണ്ടു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ 11 വേദികളിലായി മാറ്റുരയ്ക്കും.