omassery image_cleanup

Omassery, പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടിയെറിഞ്ഞു; കവര്‍ച്ച.

hop thamarassery poster

Omassery: ഓമശേരി മാങ്ങാ പൊയിൽ HP പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്.

ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ് കീഴ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണ ശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

i phone xs 2

test