Kodanchery: താമരശ്ശേരിയിൽ വച്ച് നടന്ന Thamarassery ഉപ ജില്ല സ്കൂൾ കലോത്സവത്തിൽ യു. പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനം വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ കൈവരിച്ചു.
വ്യക്തിഗത ഇനങ്ങളിലും ഓഫ് സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ വേറിട്ട പ്രകടനം പ്രശംസനീയമാണ്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിവിധ ഗ്രേഡുകൾ നേടിയ എൽ. പി. വിഭാഗത്തിന്റെ നേട്ടം അഭിനന്ദനാർഹമാണ്.
പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടിയ കലാ പ്രതിഭകളുടെയും പരിശീലനം നൽകിയ അധ്യാപകരുടെയും എല്ലാ പിന്തുണയും നൽകി കൂടെ നിന്ന പി ടി എ യുടെയും മാനേജ്മെന്റിന്റെയും പ്രയത്നത്തിന്റെ ഫലമാണ് ഈ ഉജ്ജ്വല വിജയം.