Puthuppady: കൊക്കോ ലൈഫ് പ്രോജക്ടിന്റെ ഭാഗമായി എക്സൈസ് വകുപ്പും ആഫ്പ്രൊ എൻജിഓയും സംയുക്തമായി നടത്തപ്പെടുന്ന ലഹരി വിരുദ്ധ കലാ ജാഥക്ക് Puthuppady ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു.
Kozhikode ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് Puthuppady പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ശരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് വിമുക്തി, ജില്ലാ കോഡിനേറ്റർ പ്രിയ എസ്, എൻ എസ് എസ് കോഡിനേറ്റർ ബിജി, ആഫ്പ്രൊ സ്റ്റേറ്റ് കോഡിനേറ്റർ സിനോജ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു. പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു കൊണ്ട് നോർത്ത് കേരള പ്രോജക്ട് കോഡിനേറ്റർ വിഷ്ണു ടി സി സംസാരിച്ചു.