Kodanchery: തുഷാരഗിരി, ജീരകപ്പാറ പ്രദേശത്ത് വളർത്തുനായ്ക്കളെ കാണാതാകുന്നു എന്ന പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
രണ്ടാഴ്ച മുമ്പ് ജീരകപ്പാറ ഭാഗത്തുനിന്നും വന്യ മൃഗത്തെ കണ്ടതായി പ്രദേശ വാസികൾ സംശയം ഉന്നയിച്ച സ്ഥലത്താണ് ക്യാമറ സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം പ്രദേശ വാസിയായ കൊട്ടാരത്തിൽ ഉലഹനാൻ എന്ന കർഷകന്റെ വളർത്തു നായയെ കാണാതായിരുന്നു.
ഇന്നലെ രാത്രിമുതൽ വെള്ളാവൂർ ആന്റണി എന്ന കർഷകന്റെയും വളർത്തു നായയെ കാണാതായി.വീട്ടിൽ വളർത്തുന്ന നായ്ക്കളെ രാത്രി കാലങ്ങളിൽ കാണാതാകുന്നതിൽ ആശങ്കയിലായ ജീരകപ്പാറ പ്രദേശത്തുള്ള കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് വന്യ മൃഗം ഇറങ്ങിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.