Kalpetta: Thamarassery ചുരത്തിലെ ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി എം പി നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു.
Thamarassery ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായ ബൈപ്പാസ്, ബദൽ റോഡുകൾ, രാത്രി യാത്രാ ഗതാഗത നിരോധനം നീക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നതോടെയാണ് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പ്രശ്‌ന പരിഹാരം തേടി പ്രത്യേക യോഗം വിളിച്ചു ചേർത്തത്.
കളക്‌ടറേറ്റിലെ എ പി ജെ അബ്ദുൾ കലാം ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിൽ 2018ൽ വന ഭൂമി വിട്ടു കിട്ടിയിട്ടും ആറ്, ഏഴ്, എട്ട് ചുരം വളവുകളുടെ വീതി കൂട്ടൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകിയതിനെ കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
ഈ പ്രവൃത്തി ആരംഭിക്കുന്നതിനായി അടിയന്തര നടപടികൾ കൈ ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി 60 കോടി രൂപയുടെ അനുമതിക്കായി കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിച്ച് നടപടികൾ സ്വീകരിക്കുമെന്നും എം പി യോഗത്തിൽ പറഞ്ഞു. അതിന്റെ ഔദ്യോഗിക -സാങ്കേതിക കാര്യങ്ങൾ നീക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.