Wayanad: കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ മൂക്കിൽ ദശ നീക്കുന്നതിന്റെ ഭാഗമായി അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു. പുല്‍പള്ളി ശശിമല ചോലിക്കര ബേബി-എത്സമ്മ ദമ്പതികളുടെ മകന്‍ സ്‌റ്റെബിന്‍ ജോണാണ്(29) കല്പറ്റ പിണങ്ങോട് റോഡിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രിയില്‍ മരിച്ചത്.
മൂക്കില്‍ വളര്‍ന്ന ദശ നീക്കം ചെയ്യുന്നതിന് ഇന്നു രാവിലെ ഒമ്പതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഉച്ചയ്ക്ക് 12 ഓടെ അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ നില വഷളായി. വൈകുന്നേരം ആറരയോടെയായിരുന്നു മരണം. സന്ധ്യയോടെ മൃത ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമായതെന്നു ബന്ധുക്കളില്‍ ചിലര്‍ ആരോപിച്ചു. ചകിത്സക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. സഹോദരങ്ങള്‍: എബിന്‍(ഒമാന്‍), മെബിന്‍.