Wayanad: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച തരുവണ പാലിയാണ അരയാൽതറ ആദിവാസി കോളനിയിലെ യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്.
അരയാൽ തറയിലെ ബാബുവിന്റെ ഭാര്യ ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറു വേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ജീവൻ നില നിർത്താനായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.