not-a-leoperd-but-a-tiger-tyamarassery-pass-region-worried-over-confirmed-tiger-presence image

പുലിയല്ല, കടുവതന്നെ : കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിൽ Tyamarassery ചുരം മേഖല

hop thamarassery poster
Thamarassery: താമരശ്ശേരി ചുരത്തിൽ വന്യ ജീവി സാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടു പോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്.
വ്യാഴാഴ്ച പുലർച്ചെ ഒമ്പതാം വളവിന് താഴെയുള്ള ചുരം പാത മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം Thamarassery ഹൈവേ പോലീസ് സംഘത്തിന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞതോടെ ചുരത്തിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വന ഭാഗമായ ചുരത്തിൽ രാത്രി കാലങ്ങളിലെ കടുവ സാന്നിധ്യത്തിൽ അപൂർവതയില്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം വകുപ്പിന്റെ പക്ഷം. വ്യാഴാഴ്ച കണ്ട കടുവ ഉപദ്രവകാരിയല്ലെന്നാണ് പ്രാഥമിക നിരീക്ഷണം.
2020 ജൂൺ മൂന്നിന് രാത്രി Thamarassery ചുരത്തിൽ ഒമ്പതാം വളവിന് താഴെയുള്ള ഇടുങ്ങിയ ഭാഗത്ത് പുലിയെ കണ്ടതായി പിക്കപ്പ് വാൻ ഡ്രൈവറായ കൊട്ടാരക്കോത്ത് ചാലിൽ വീട്ടിൽ ടി.എം. റിയാസ് Thamarassery പോലീസിൽ വിവരമറിയിച്ചിരുന്നു.
2022 ഫെബ്രുവരി രണ്ടിന് Thamarassery ചുരത്തിൽ കടുവയിറങ്ങിയെന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും അത് വ്യാജമാണെന്നും ദൃശ്യം വാൽപ്പാറ ചുരത്തിലേതാണെന്നും പിന്നീട് വ്യക്തമായി. ഏപ്രിൽ ഏഴിന് രാത്രി പത്തരയോടെ ചുരത്തിലെ ഏഴാം വളവിന് താഴെ കടുവയെ കണ്ടതായി പ്രചരിച്ചു. ഒരു കടുവ റോഡ് മുറിച്ചു കടന്ന് വന ഭാഗത്തേക്ക് ചാടിമറഞ്ഞതായി ബൈക്ക് യാത്രികനായ നല്ലളം മാനാങ്കുളം സ്വദേശി നജ്മുദ്ദീനായിരുന്നു പോലീസ് കൺട്രോൾ റൂമിലും അഗ്നി രക്ഷാ സേനയിലും അറിയിച്ചത്.
എന്നാൽ, കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും പുലിയെ പോലെ ചുരത്തിൽ കടുവയെ കാണാനുള്ള സാധ്യത വിരളമാണെന്നുമായിരുന്നു അന്ന് വനം വകുപ്പിന്റെ വിശദീകരണം. മാസങ്ങൾക്കു മുമ്പ് നാലാം വളവിനടുത്ത്‌ ജനവാസ മേഖലയ്ക്ക് സമീപം ഒരു കടുവയെത്തിയതായും പ്രചരിച്ചിരുന്നു. ചുരത്തിൽ കടുവയെ കണ്ടതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഇത്തരം മേഖലകളിലൂടെ വന്യ ജീവികൾ കടന്നു പോവുക സ്വാഭാവികമാണ്. കാടിനുള്ളിലുള്ള റോഡുകളിൽ പാലിക്കേണ്ട സ്വാഭാവിക ജാഗ്രത ഇവിടെയും വേണം. പ്രത്യേക മുൻ കരുതൽ സ്വീകരിക്കുകയോ പരിഭ്രാന്തരാവുകയോ വേണ്ട. കടുവ മുറിച്ചു കടന്ന ഈ ഭാഗം കടുവകളുടെ സ്ഥിരം സഞ്ചാര പാതയൊന്നുമല്ല. രണ്ടു ദിവസം കൂടി വനപാലകർ കടുവയുടെ സഞ്ചാര ഗതി നിരീക്ഷിക്കും.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test