Kattippara: താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയും നസ്രത്ത് എൽപി സ്കൂളും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിന് ഇത്തരം ക്യാമ്പുകൾ എല്ലാവർക്കും പ്രയോജനപ്പെടും എന്നും, കുട്ടികളിലെയും മുതിർന്നവരിലേയും രോഗ സാധ്യതകൾ തുടക്കത്തിലെ കണ്ടെത്താൻ ഇത്തരം ക്യാമ്പുകൾ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പിടിഎ പ്രസിഡന്റ് ഡെന്നിസ് ചിറ്റക്കാട്ടുകുഴിയിൽ, എം പി റ്റി എ പ്രസിഡന്റ് ബിന്ദു ബൈജു എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ചിപ്പി രാജ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. അധ്യാപക പ്രധിനിധി അരുൺ ജോർജ് നേത്ര ഫൗണ്ടേഷൻ അംഗങ്ങൾക്ക് ആശംസകളും അഭിനന്ദനങ്ങളും, നന്ദിയും അറിയിച് സംസാരിച്ചു. അധ്യാപകരായ മഷ്ഹൂദ് പി പി, ബുഷറ സി, മരിയ ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.