Vadakara: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ. കരിയാട് ചുള്ളിയിന്റെ വിട സുനിയാണ് (49) മരിച്ചത്. ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലെന്ന് ചൊക്ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു.
ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടക്കും.