Kunnamangalam: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാവനൂർ സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. Kunnamangalam പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി സ്വദേശിയായ യുവതിയെ കുന്ദമംഗലത്തിന് സമീപം മടവൂരിലെത്തിച്ചായിരുന്നു പീഡനം. വയറു വേദനയ്‌ക്ക് മന്ത്രവാദത്തിലൂടെ ചികിത്സ നൽകാമെന്ന് പറഞ്ഞ് മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ സഹായത്തിനായി മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. സമാന രീതിയില്‍ മറ്റ് യുവതികളെയും കുട്ടികളെയും അബ്ദുറഹ്മാൻ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു.