One more covid death in Kozhikode district; The deceased was a native of Thiruvambady image

കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; മരണപ്പെട്ടത് Thiruvambady സ്വദേശി

hop thamarassery poster

Thiruvambady: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. Thiruvambady സ്വദേശി കുളത്തോട്ടില്‍ അലിയാണ് മരിച്ചത്. എഴുപത്തി രണ്ട് വയസായിരുന്നു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പും അലവി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കോവിഡ് നെഗറ്റീവായിരുന്നു.

അലവിയുമായി സമ്പര്‍ക്കത്തിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്. തിരുവമ്പാടിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

നേരത്തെ കുന്നുമ്മല്‍ സ്വദേശിയായ കുമാരനാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു കുമാരനും മരണപ്പെട്ടത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test