New Delhi: മലയാളി ലോങ് ജംപ് താരം Sreesankar ഉൾപ്പടെ 26 പേർക്ക് അർജുന അവാർഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനർഹനായി.
ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഖേൽ രത്‌ന പുരസ്‌കാരത്തിനും അഞ്ചു പേർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്‌കാരം.
ജനുവരി 9 നാണ് പുരസ്‌കാര വിതരണം. പ്രസിഡന്റ് ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്‌കാരം. നോമിനേഷൻ പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് BCCI പ്രത്യേക അഭ്യർഥന നടത്തിയിരുന്നു.