Koduvally: എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കാറിൽ കയറ്റി കൊണ്ടു പോയി ക്രൂരമായി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാസ് (29) എന്നിവരെയാണ് Koduvally സിഐ കെ.പ്രജീഷ് പിടികൂടിയത്.
അബ്ദു റസാഖിനെ ചൊവാഴ്ച വീട്ടിൽ നിന്നും സക്കരിയ, റിയാസ് എന്നിവരെ ബുധനാഴ്ച രാവിലെ ആവിലോറേ റോഡിൽ നിന്നുമാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ Thamarassery കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ മാസം പന്ത്രണ്ടിനായിരുന്നു സംഭവം. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദ് ജസീമാണ് (25) ക്രൂരമായ ആക്രമണത്തിനിരയായത്. ജസീമിന്റെ കടയിൽ എത്തിയാണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറിൽ കയറ്റി കൊണ്ടു പോയത്. കത്തറമ്മൽ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാൾ തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്നു Thamarassery റെസ്റ്റ് ഹൗസിൽ എത്തിക്കുകയും
അവിടെ ഉണ്ടായിരുന്നവരോട് അക്രമി സംഘം പറഞ്ഞതു പോലെ പറയാൻ നിർബന്ധിക്കുകയുമായിരുന്നു.
ജസീം വിളിച്ചറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് ആശുപ്രതിയിലെത്തിച്ചത്. കടയിൽ എത്തിയിരുന്ന ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് ജസീം പറഞ്ഞു. മുഖത്തുൾപ്പെടെ എല്ലുകൾ പൊട്ടിയ ജസീമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.