Balussery, absconding youth nabbed after three years in case of differently-abled woman image

Balussery, ഭിന്നശേഷിക്കാരിയെ പിഡിപിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് മുന്ന് വര്‍ഷത്തിന് ശേഷം പിടിയിലായി

hop thamarassery poster

Balussery: ഭിന്ന ശേഷിക്കാരിയെ പിഡിപിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് മുന്ന് വര്‍ഷത്തിന് ശേഷം പിടിയിലായി പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്‌.

സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.

ഏറെ സങ്കീർണ്ണമായ കേസിൽ പോലീസ് മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞി മോയിൻ കുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടി കൂടിയത്. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ സുഷീർ, എസ് ഐ ആര്‍സി ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test