Koduvally: തിങ്കളാഴ്ച വൈകീട്ട് കൊടുവള്ളി പാലക്കുറ്റിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒന്നാം പ്രതിയായ പാലക്കുറ്റി കുന്നുമ്മൽ മുഹമ്മദ് നിസാർ (ചോട്ടാ നിസാർ -36) കൊടുവള്ളി പോലീസിന്റെ പിടിയിൽ. സാമ്പത്തിക ഇടപാടു സംബന്ധിച്ച വാക്തർക്കത്തിനിടെയാണ് Koduvally നെല്ലോറമ്മൽ ഷമീറി(36)നെ ചോട്ടാ നിസാർ കുത്തി പരിക്കേൽപ്പിച്ചത്
കാലിൽ കുത്തേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഷമീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷമീറും നിസാറിന്റെ സഹോദരൻ ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
രണ്ടാം പ്രതിയായ ഹക്കീം പിടിയിലാവാനുണ്ട്. തിങ്കളാഴ്ച രാത്രി നിസാർ സഞ്ചരിച്ച ബൈക്ക് മൂഴിക്കലിൽ അപകടത്തിൽ പെടുകയായിരുന്നു. ചേവായൂർ പോലീസ് പിടികൂടിയ ഇയാളെ പിന്നീട് Koduvally പോലീസിന് കൈമാറുകയായിരുന്നു. Thamarassery കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Koduvally ഇൻസ്പെക്ടർ കെ. പ്രജീഷ്, എസ്.ഐ. അനൂപ് അരീക്കര, എസ്.ഐ. കെ. പ്രകാശൻ, എ.എസ്.ഐ. സജിഷ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ശരത്ത് ലാൽ, ഡ്രൈവർ എം. സത്യരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.