Kattippara: വന്യ മൃഗ ശല്യം മൂലം പൊറുതി മുട്ടിയ മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യ മൃഗ ആക്രമണം മൂലം, മരണപ്പെട്ടവർക്കും പരിക്കു പറ്റിയവർക്കും കൃഷി നാശം സംഭവിച്ചവർക്കും ഉടൻ നഷ്ട പരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് Tഅഹമദ് കുട്ടി മാസ്റ്റർ അധ്യക്ഷം വഹിച്ചു. Kattippara ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, മുൻ വൈസ് പ്രസിഡണ്ട് ലീലാമ്മ ജോസഫ്, കെ റ്റി ഉലഹന്നാൻ, മനോജ് K R, അബ്ദു ഹാജി മുണ്ടപ്പുറം, അസ്കർ അമ്പായത്തോട് എന്നിവർ സംസാരിച്ചു. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ജലീഷ് മലയിലിനെ തെരഞ്ഞെടുത്തു. ജലീഷ് മലയിൽ സ്വാഗതവും കെ പി നാസർ വി ഒ ടി നന്ദിയും പറഞ്ഞു.