Thamarassery: താമരശ്ശേരി സബ് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്ത് തല സ്പോർട്സ് മേളയിൽ 98 പോയന്റുകളോടെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ കിരീടം നില നിർത്തി ചാമ്പ്യൻമാരായി.
29 പോയന്റോടെ ചമൽ GLPS രണ്ടാമതും 20 പോയന്റോടെ നസ്റത്ത് LPS കട്ടിപ്പാറ മൂന്നാമതുമെത്തി. മലയോര ഗ്രാമമായ കന്നൂട്ടിപ്പാറയിലെ കുട്ടികളുടെ തേരോട്ടം ആവേശമുണർത്തുന്നതാണെന്ന് ട്രോഫി വിതരണം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് ജിൻസി തോമസ് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികളായ അയിഷ മെഹറ P K, ഫൈഹ ഫാത്തിമ, ഫസാൻ സലിം എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി.
ഈ വിജയത്തിന് പിന്നിൽ കഠിനമായി പരിശ്രമിച്ച അത്ലിക്കോ സ്പോർട്ട് സ് ക്ലബ് കൺവീനർ ഫൈസ് ഹമദാനി, കോർഡിനേറ്റർ ശിഹാബ് കെ.സി, അർപ്പണ ബോധത്തോടെ പ്രവർത്തിച്ച മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, എല്ലാ പ്രോത്സാഹനങ്ങളും നൽകി കൂടെ നിന്ന മാനജ്മെന്റ് തുടങ്ങി എല്ലാവരെയും ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, MPTA പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു മുതലായവർ അഭിനന്ദിച്ചു.