Kozhikode: കുറ്റ്യാടിയിൽ ഭർത്താവ് വഴി തർക്കത്തിലിടപെട്ടതിനെ തുടർന്ന് വടയം സ്വദേശിനിയെ ഒമ്പതംഗ സംഘം കടയിൽ കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി.
സംഭവത്തിൽ നിസ്സാര വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ നാലാം തീയതി വൈകുന്നേരം ആറു മണിയോടെ സ്കൂട്ടറിലും കാറിലുമെത്തിയ സംഘം യുവതിയുടെ കടയിൽ ആക്രമണം നടത്തിയത്.
തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഇവരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. എം.എൽ.എ. ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും അക്രമികളെ പോലീസ് അറസ്റ്റു ചെയ്തില്ലെന്നും വടകരയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അവർ പറഞ്ഞു.
Kuttiadi പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.