Areekkode: രേഖകളില്ലാതെ പത്തു ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. Kozhikode ജില്ലയിലെ Koduvally, മാനിപുരം സ്വദേശി നജ്മുദ്ദീ(37)നാണ് പിടിയിലായത്.
അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ വച്ച് പണം കാറിൽ കടത്തുന്നതിനിടെയാണ് പോലീസ് പിടി കൂടിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ പണം കൊടുത്തു വരുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. മലപ്പുറം ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ ആൽവിൻ വർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം സഹിതം യുവാവിനെ പിടി കൂടിയത്.
പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പണം സഹിതം മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.