Kozhikode: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ തന്റെ ഭാര്യയെ ഉള്‍പ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് MLA. പരാതിയില്‍ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരിയെയും, പൊലീസിനെയും വെല്ലു വിളിക്കുന്നു. 2021 ന് സ്ഥാപനത്തില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. ബ്രാഞ്ച് മാനേജര്‍ തസ്തികയിലാണ് ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. 2022 ഡിസംബര്‍ 8 ന് രാജി സ്ഥാപനത്തിന് കൈമാറി. രാജി കത്തിലും, ഇതേ തസ്തിക രാജി വെക്കുന്നു എന്നാണ് നല്‍കിയിട്ടുള്ളത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ജോലി രാജി വെച്ചത്. അതിന് ശേഷമുള്ള നിക്ഷേപത്തിന്റെ പേരില്‍ കേസ് എടുത്തത്. സ്ഥാപനത്തിന്റെ ഒരു തരത്തിലുമുള്ള ചുമതലയും വഹിച്ചിട്ടില്ല. രാജിക്ക് ശേഷം സ്ഥാപനത്തില്‍ പോയിട്ടില്ല. പരാതിക്കാരിയുമായി ഷറഫുന്നീസക്ക് ഒരു തരത്തിലും ബന്ധമില്ല’. ടി.സിദ്ദീഖ് പറഞ്ഞു.